2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

മുണ്ടയാംപറംബ് ഭഗവതിക്ഷേത്രം


മുണ്ടയാംപറംബ് ഭഗവതിക്ഷേത്രം  


ഇരിട്ടയിൽ  നിന്നും  പത്ത് കി. മീ  വടക്കുകിഴക്ക്‌ വാണിയബാറ റൂട്ടിൽ  മുണ്ടയാംപറബില്‍ നിന്നും അര കി.മീ തെക്കുപടിഞ്ഞാറ്  നടന്നാൽ  മതി .
റാ=


ഭദ്രകാളി    ചതുര ശ്രീകോവിലിലെ മൂർത്തി  വലിയ ഭഗവതി ഭദ്രകാളിയും ചെറിയ ഭഗവതി ചാമുണ്ഡിയും 
 ശിവ പ്രതിഷ്ടയുമുണ്ട്   
പൂജാസമയം എല്ലാ സംക്രമ  ദിവസത്തിലും രാവിലെ ആറ്‌ മുതൽ  രാത്രി ആറ്‌ വരെ പൂജ .മണ്ഡല കാലങ്ങളിൽ  രാത്രി ഒബത്  വരെയൂം പൂജ. 
'
ഐതിഹ്യങ്ങൾ മഹിഷാസുര വധം നടന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു സ്ഥലമാണിത് മഹിഷാസുരമർദ്ദിനിയെക്കാണാൻ ഒരു ദിവസം പരമശിവൻ നേരിൽ വന്നെത്തി തന്റെ മുന്നിൽ നിൽക്കുന്ന ശിവനെ കണ്ണിൽ നിറഞ്ഞു വഴിയുന്ന കോപാന്ധത  കൊണ്ട്ദേവിമായക്ക്  തിരിച്ചറിയാൻ കഴിയാതെ വന്നു സർവ്വരാലും സവിസ്മയം സ്തുതിക്കപ്പെട്ട വിശ്വ മോഹിനിയായ ദേവി മായയെ യാഥാർഹം തിരിച്ചറിയാൻ കഴിയാതെ പരമശിവനും വിഷമിച്ചു തന്റെ മുന്നിൽ നിൽക്കുന്നത് പരമശിവൻ ആണെന്ന് മനസ്സിലായപ്പോൾ ദേവി മഹാമായ കണ്ണുനീരണിഞ്ഞു ശിവ സന്നിധിയിൽ സാഷ്ടാഅംഗം പ്രണമിച്ചു ആരോടും  പരസ്പരം തിരിച്ചറിയാൻ പറ്റാതിരുന്ന കാര്യം മിണ്ടരുതെന്ന വ്യവസ്ഥയിലാണ് ഇരുവരും അവിടം വിട്ടത് 'മിണ്ടാപ്പറമ്പെന്ന്‌  മിണ്ടി മിണ്ടി മുണ്ടയാം പറമ്പായി'' ചണ്ഡമുണ്ഡന്മാരേ കൊന്നയിടം എന്നത് മുണ്ടയാം പറമ്പായി എന്നും പറയപ്പെടുന്നു  




ഉത്സവം മേടം പതിമൂന്നു ,പതിനാല് ,പതിനഞ്ച്  തീയതികളിൽ .


മറ്റൊരു  ഐതിഹ്യം  :-രക്ത ബീജാസുരന്റെ നിലത്തു വീഴുന്ന ഓരോ തുള്ളി രക്തത്തിൽ നിന്നും  ഓരോ രക്തബീജ അസുരൻ  ഉണ്ടാവും .ഈ അസുരനുമായി പയറ്റാൻ ഭദ്രകാളി നെറ്റിയിൽ നിന്നും ചാമുണ്ടിയെ ആവാഹിച്ചു .തറയിൽ വീഴുന്നതിനുമുൻപായി  ഓരോ തുള്ളിചോരയുംകുടിയ്ക്കാനുംപറഞ്ഞു.ചാമുണ്ടിയുടെ സഹായത്തോടെ  അസുരനെ ഭദ്രകാളി വധിച്ചു.പക്ഷെ ചാമുണ്ടിയാകട്ടെ തുടർന്നു ആളുകളെയും തിന്നാൻതുടങ്ങി.ഭദ്രകാളി ചാമുണ്ടിയെ ബന്ധിച്ചു ഒരു അറയിൽ  ഇട്ടുപൂട്ടി. എന്നാൽ ചാമുണ്ടി ഒരു  വെള്ളിയാഴ്ച  ചങ്ങല പൊട്ടിച്ചു പരാക്രമം  തുടങ്ങി. 


                         വീണ്ടും ഭദ്രകാളി ചാമുണ്ടിയെ ബന്ധിച്ചു . ഇത്തവണ  തന്റെ  സമീപത്തായി  ഒരു സ്ഥാനം നൽകാം  എന്ന്  പറഞ്ഞു സമാധാനിപ്പിച്ചു. ഭദ്രകാളി വലിയ ഭഗവതി എന്നും ചാമുണ്ടി  ചെറിയ ഭഗവതി എന്നും അറിയപ്പെടുന്നു.

ക്ഷേത്രത്തിനു മുന്നിലെ അരയാൽ 
ആറളത്തെ കനകത്തിടം സാമന്തന്മാർ നിമിത്ത സൂചനകൾ കൊണ്ട് പ്രശ്നവിചാരം ചെയ്യിച്ചപ്പോൾ ദേവിയുടെ സ്വരങ്ങൾ അവരുടെ മുന്നിൽ തെളിഞ്ഞു വന്നുവത്രെ 
അവരാണ് ക്ഷേത്ര നിർമാണം നടത്തിയത് ഒരു പട്ടിണിക്കാലത്ത് കനകത്ത്തിടാക്കാർക്കു തിറ യടിയന്തിരം കഴിക്കാൻ കഴിയാതെ ആയി ഒരുനാൾ വലിയ കാരണവർ ദേവിയുടെ മുന്നിൽ നിസ്സഹായത അറിയിച്ചു അന്നേരം അകത്ത് നിന്ന് ഒരു ശബ്ദം മുഴങ്ങുന്നത് പോലെ തോന്നിയത്രേ ''രാത്രി അമ്പലക്കിണറ്റിൽ ഒരു പോൻ  വട്ടളം പൊങ്ങി വരും അതിൽ നിന്ന് 2 കൈകൾ ഉപയോഗിച്ച് 3  തവണ സ്വർണം വാരിയെടുക്കാം എത്രയാകാമോ അത്ര ദുരാഗ്രഹിയായിരുന്ന കാരണവർ കുറെ ബാല്യക്കാരെയും കൂട്ടി തയ്യാറായി നിന്ന് പൊന്നിൻ വട്ടളം പൊങ്ങി വന്നപ്പോൾ കാരണവർ ചെമ്പിന്റെ കാതിലിൽ താണ്ടിട്ടു വട്ടളം പൊക്കിയെടുക്കാൻ ശ്രമിച്ചു പക്ഷെ തണ്ടുപൊട്ടി വട്ടളം കിണറിന്റെ ആഴങ്ങളിൽ പതിച്ചു കാണാതായി  അടർന്നു ചെമ്പിന്റെ  കാതുകൾ കൊണ്ട് ചട്ടുക മുണ്ടാക്കി ക്ഷേത്രാവശ്യങ്ങൾക്കു വേണ്ടി ഉപയോഗിച്ച് പോന്നു വലിയ ചെമ്പിൽ ഒരുപിടി അരിയിട്ട് ആ ചട്ടുകം കൊണ്ടിളക്കിയാൽ വിഭവങ്ങളുമായി ചെമ്പു നിറഞ്ഞു വരുമായിരുന്നുവത്രെ
അരയാൽത്തറ   അലങ്കരണം 


 ഇതിനു പുറമേ ഒരു സ്കൂളും ഇതിന്റെ ഭാഗമാണു.
                

  പഴയകാലത്ത്  ഇവിടെ  നരബലി  വരെ  നടന്നിരുന്നു .ഇന്നും  കാവിൽ നിന്നും കരിംകലശം നിവേദിക്കാറുണ്ട് .ശ്രീകോവിലിൽ 
ബ്രാമണ പൂജ നടക്കുമ്പോൾ  തന്നെ പട്ടാളി   പൂജ  പുറത്ത് നടക്കും 


മുഖ്യ വഴിപാടുകൾ  :-രക്തപുഷ്പാഞ്ജലി ,കരിംകലശം , ശർക്കരപായസം 

  സ്തംഭനംമാട്ടുക എന്ന നേർച്ചയും ഉണ്ട്
കവാടത്തിലെ ഗണപതിയുടെ രൂപം 

കർക്കടകത്തിൽ   സംക്രമത്തിന്നു പടിക്കൽ  തിറ ഉണ്ട് .
പണ്ട് ക്ഷേത്രത്തിനു വരുമാനത്തിനായി 600 ഏക്രയിൽ അധികം സ്ഥലമുണ്ടായിരുന്നു .ഇപ്പോൾ ഏകദേശം ഏഴര ഏക്രയുണ്ട് .ക്ഷേത്രത്തിന്റെ മുമ്പിലുള്ള ദീപസ്തംഭം 1985 ൽ സ്ഥാപിച്ചതാണ് .ചൊവ്വ ,വെള്ളി ദിവസങ്ങളിൽ മുഖ്യ ശ്രീകോവിലിന്റെ നട തുറക്കാറില്ല. കലശം നടത്താറുണ്ട്‌  .ധനു 10 - 12 എന്നീ ദിവസങ്ങളിലും തിരുവുൽസവം നടത്താറുണ്ട്‌ 1950 ൽ ക്ഷേത്രം ഊരാളരിൽ നിന്നും ദേവസ്വം HR &CEdepartment  ഏറ്റെടുത്തിരുന്നു .ഭരണം എക്സിക്യൂട്ടീവ് ഓഫീസർ 
അപസ്മാരം ഭ്രാന്തു തുടങ്ങിയവ ശമിച്ചു കിട്ടുവാൻ ഭക്തജങ്ങളുടെ ഒരു ആശ്രയകേന്ദ്രം കൂടി ആണ് ഈ ക്ഷേത്രം